
കൊച്ചി: കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. 2022 ജനുവരിയിലാണ് കനത്ത നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം വിസ്താര എയർലൈനെ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുമായി ലയിപ്പിച്ചിരുന്നു. ബോയിംഗ്, എയർബസ് എന്നിവയിൽ നിന്ന് ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തതാണ് എയർ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വേഗത കുറയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനാണ് ഇരു കമ്പനികൾക്കും എയർ ഇന്ത്യ കരാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇന്ത്യയിലാദ്യമായി വിമാനങ്ങളിൽ വൈ ഫൈ സേവനം ലഭ്യമാക്കി എയർ ഇന്ത്യ ഉപഭോക്താക്കളുടെ മനം കവർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |