SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

എൻ.സി.ഡി വിൽപ്പനയുമായി ഐ.സി.എൽ ഫിൻകോർപ്പ്

icl-logo

എൻ.സി.ഡിയിലൂടെ 68 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാകും

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് ക്രിസിലിന്റെ മികച്ച റേറ്റിംഗുള്ള സെക്യുവേർഡ് റെഡീമബിൾ എൻ.സി.ഡികളുടെ വിൽപ്പന ജനുവരി എട്ടിന് ആരംഭിക്കും. നിക്ഷേപകർക്ക് 13.73 ശതമാനം വരെ വരുമാനം ഉറപ്പാക്കാൻ മികച്ച അവസരമുള്ള ഇഷ്യൂ ജനുവരി 21ന് അവസാനിക്കും.

എൻ.സി.ഡികൾ 1,000 രൂപ മുഖവിലയുള്ളതാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്.

10,000 രൂപയാണ് കുറഞ്ഞ അപ്ലിക്കേഷൻ തുക.
സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്വർണ പണയ സേവനം വിപുലമാക്കുന്നതിനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐ.സി.എൽ ഫിൻകോർപ്പ് ലക്ഷ്യമിടുന്നത് .

ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽകുമാറിന്റെയും വൈസ് ചെയർമാനും ഡയറക്‌ടറുമായ ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ഐ.സി.എൽ ഫിൻകോർപ്പിന്റെ പ്രവർത്തനം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360