
മികച്ച ഷോർട്ട് ഫിലിമിന് 25,000 രൂപയും സർട്ടിഫിക്കറ്റും നേടാം
കൊച്ചി: കൊച്ചിയിൽ ഫെബ്രുവരിയിൽ നടക്കുന്ന എൽ.കെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ച് മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ളതും കഴിഞ്ഞ വർഷം പൂർത്തിയാക്കിയതുമായ ഷോർട്ട് ഫിലിമുകൾ നിർമ്മാതാക്കൾക്ക് എൽ.കെ ഫിലിം ഫെസ്റ്റിവലിലേക്ക് അയയ്ക്കാം. പ്രമുഖ സംവിധായകനും മുൻ ചലച്ചിത്ര അക്കാഡമി ചെയർമാനുമായ കമലാണ് ജൂറി ചെയർമാൻ. അഞ്ച് പേരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.
മികച്ച ഷോർട്ട് ഫിലിമിന് 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും മികച്ച സംവിധായകന് 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും മികച്ച സ്ക്രിപ്റ്റ് റൈറ്റർ, നടൻ, നടി, ക്യാമറാമാൻ എന്നീ കാറ്റഗറികളിൽ 5000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും.
ഫെസ്റ്റിവലിലിൽ പങ്കെടുക്കുന്ന മികച്ച 25 ഷോർട്ട് ഫിലിമുകൾക്ക് സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡും സർട്ടിഫിക്കറ്റും നൽകും. മുപ്പതിനടുത്ത് അവാർഡുകളാണ് ഫെസ്റ്റിവലിൽ നൽകുന്നത്. ഫിലിം ഫെസ്റ്റിവലിൽ രജിസ്‌റ്റർ ചെയ്തവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നു. കൊച്ചിയിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫെസ്റ്റിവലിലേക്ക് ഷോർട്ട് ഫിലിമുകൾ സമർപ്പിക്കുന്നതിന് 9995008501, 9995008105 എന്നീ നമ്പറിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |