SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

ആയുർവേദം പ്രചരിപ്പിക്കാൻ 103 രാജ്യങ്ങളുമായി കരാറെന്ന് ജെ. പി നദ്ദ

sss

'എസ്-വ്യാസ' ഉന്നത വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

ബംഗളൂരു: ആയുർവേദവും മറ്റ് ബദൽ ചികിത്സാരീതികളും വിപുലീകരിക്കുന്നതിന് 103 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഒപ്പുവച്ചതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. മൈസൂർ റോഡിലെ സത്വ ഗ്ലോബൽ പാർക്കിൽ 'എസ്-വ്യാസ ഹയർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡീംഡ് - ടു - ബി യൂണിവേഴ്‌സിറ്റി) 100 ഏക്കർ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ വിദ്യാഭ്യാസ നയം യുവാക്കളുടെ നൈപുണ്യ വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തുന്നതെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) ചെയർമാൻ പ്രൊഫ.ടി.ജി. സീതാറാം പറഞ്ഞു.

നാലാം വ്യാവസായിക വിപ്ലവ കാലഘട്ടത്തിൽ ആത്മീയതയെ സാങ്കേതിക വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്നതിനെ കുറിച്ച് ആദിചുഞ്ചനഗിരി മഠം മഠാധിപതി ഡോ. നിർമ്മലാനന്ദനാഥ സ്വാമി സംസാരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) യുഗത്തിൽ ആത്മീയത എല്ലാ വെല്ലുവിളികൾക്കും പരിഹാരം നൽകുന്നുവെന്ന് എസ്-വ്യാസ ചാൻസലർ ഡോ. എച്ച്.ആർ നാഗേന്ദ്ര പ്രസ്താവിച്ചു.

കേന്ദ്ര സഹമന്ത്രിമാരായ വി. സോമണ്ണ (റെയിൽവേ, ജലശക്തി), ശോഭ കരന്ദ്‌ലാജെ (തൊഴിൽ, വ്യവസായം), ശ്രീപദ് നായിക് (ബദൽ ഇന്ധനങ്ങൾ), കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക്, എം.പിമാരായ ഡോ.സി.എൻ. മഞ്ജുനാഥ്, തേജസ്വി സൂര്യ, മുൻ ഉപമുഖ്യമന്ത്രിയും എം.എൽ.എയുമായ ഡോ.സി.എൻ.അശ്വത് നാരായണൻ, വ്യവസായി ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചാൻസലർ ഡോ.മഞ്ജുനാഥ് ശർമ സ്വാഗതം പറഞ്ഞു.

എൻജിനീയറിംഗ്, സാങ്കേതിക മേഖലകൾ, വൈദ്യശാസ്ത്രം എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ കാമ്പസിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360