
കൊച്ചി: , റെഡ്മിയുടെ പുതിയ മോഡൽ 14സി 5ജി മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യ പുറത്തിറക്കി. 17.5 സെ.മീ എച്ച്.ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുള്ള ഫോൺ സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു. 12 ജി.ബി റാമും 128 ജി.ബി യു.എഫ്.എസ് 2.2 സ്റ്റോറേജും മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, ആപ്പ് നാവിഗേഷൻ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.. 50 എം.പി എ.ഐ ഡ്യുവൽ ക്യാമറ സിസ്റ്റം 18 വാൾട്ട് ഫാസ്റ്റ് ചാർജിംഗോട് കൂടിയ 5160 എം.എ.എച്ച് ബാറ്ററി എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒ.എസ് പ്രവർത്തിക്കുന്ന മോഡൽ, രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |