SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

സ്വർണ ഇറക്കുമതി കണക്കുകൾ തിരുത്തി കേന്ദ്ര സർക്കാർ

hand

നവംബറിലെ കണക്കിൽ 500 കോടി ഡോളറിന്റെ പിഴവ്

കൊച്ചി: നവംബറിലെ സ്വർണ ഇറക്കുമതി കണക്കുകൾ പിഴച്ചെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥത്തിലുള്ളതിലും 500 കോടി ഡോളർ സ്വർണ ഇറക്കുമതി അബദ്ധത്തിൽ കണക്കിൽ ചേർന്നതാണ് തിരുത്തുന്നതെന്ന് ഡയറക്‌ടർ ജനറൽ ഒഫ് കൊമേഴ്സ്യൽ ഇനണറലിജൻസ് ആൻഡ് സ്റ്റാറ്റിക്സ് വ്യക്തമാക്കി. നവംബറിലെ സ്വർണ ഇറക്കുമതി 1480 കോടി ഡോളറിൽ നിന്നും 980 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചെന്ന് ഏജൻസി ഇന്നലെ വ്യക്തമാക്കി. ഇറക്കുമതി കണക്കുകൾ തയ്യാറാക്കുന്ന രീതിയിൽ ജൂലായ് മുതൽ മാറ്റം വരുത്തിയതോടെ വന്ന പിഴവാണ് പ്രശ്നമായത്. വെയർഹൗസുകളിലെ സ്വർണ ഷിപ്പ്മെന്റുകൾ അബദ്ധത്തിൽ രണ്ട് തവണ കണക്കിൽ ഉൾപ്പെടുത്തിയെന്ന് പരിശോധനയിൽ വ്യക്തമായി.

സ്വർണ ഇറക്കുമതി കണക്കിൽ 500 കോടി ഡോളറിന്റെ കുറവ് വന്നതോടെ വ്യാപാര കമ്മിയിലും ഗണ്യമായ ഇടിവുണ്ടായി. നവംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 3,780 കോടി ഡോളറായെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്വർണ ഇറക്കുമതി കണക്ക് തിരുത്തിയതോടെ വ്യാപാര കമ്മി 3,280 കോടി ഡോളറായി കുറയും.

അസാധാരണമായ വർദ്ധനയിൽ സംശയം

നവംബറിൽ സ്വർണ ഇറക്കുമതി മുൻവർഷത്തേക്കാൾ 331 ശതമാനം ഉയർന്നതോടെയാണ് സർക്കാർ കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചത്. ഇതോടെ വ്യാപാര കണക്കുകൾ സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്‌റ്റംസിന്റെ ഡാറ്റയുമായി ഒത്തുനോക്കിയപ്പോഴാണ് ഇരട്ട എൻട്രി കണ്ടെത്തിയത്. സ്വിറ്റ്സർലൻഡ്, യു.എ.ഇ, പെറു എന്നിവിടങ്ങളിലിൽ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി നടത്തുന്നത്. സർക്കാരിന്റെ കണക്കുകളനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ എട്ടു മാസത്തിനിടെ ഇന്ത്യ 4,700 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360