SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

ലുലു മാളുകളിൽ മെഗാ ഷോപ്പിംഗ് ഇന്ന് തുടങ്ങും

READ ENGLISH VERSION
lulu-sale

പർച്ചേസുകളിൽ 50 ശതമാനം വരെ കിഴിവ്

കൊച്ചി: ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലു മാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം കിഴിവോടെ ഷോപ്പിംഗ് ഉത്സവം ഇന്ന് തുടങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാർ വൈ മാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും ഇളവുകളുണ്ടാകും. ലുലു ഓൺ സെയിലിന് ഒപ്പം ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവിടങ്ങളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലുമാണ് ഇന്ന് മുതൽ 12 വരെ നടക്കുന്നത്. എൻഡ് ഒഫ് സീസൺ സെയിലിലൂടെ ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19 വരെ ലഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും.

ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360