
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷേത്രീയ രാജ്ഭാഷാ പുരസ്കാരം ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം സോണൽ ഓഫീസിന് ലഭിച്ചു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരിൽ നിന്നും ബാങ്ക് ഒഫ് ഇന്ത്യ സോണൽ മാനേജർ പ്രദീപ് രഞ്ജൻ പാൽ, സീനിയർ മാനേജർ ഷീബ എസ്. ആർ എന്നിവർ പുരസ്കാരം സ്വീകരിച്ചു. ഭരണനിർവഹണങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഹിന്ദി ഭാഷ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയതിനുള്ള പുരസ്കാരമാണിത്. തുടർച്ചയായി നാലാം തവണയാണ് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം സോണിന് ഈ പുരസ്കാരം ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |