SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

ഇരുചക്ര വാഹന വിപണി ചൂടുപിടിക്കുന്നു

qc1

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന (ഇ.വി) ബ്രാൻഡായ ഒഡീസ് ഇലക്ട്രിക്പ്രമുഖ ഇലക്ട്രിക് വാഹന ഫ്ലീറ്റ് ഓപ്പറേറ്ററായവിൽപ്പന നേടാൻ ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഒരുങ്ങുന്നു. ബജാജ് പൾസർ 200, ഹീറോ എക്‌സ്‌ട്രീം 250 ആർ തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി മോഡലുകളാണ് പുതുവർഷത്തിൽ വിപണിയിലെത്തുന്നത്. ബജാജ്. ഹീറോ, സുസുക്കി, റോയൽ എൻഫീൽഡ് തുടങ്ങിയ കമ്പനികളെല്ലാം പുതു മോഡലുകളുമായി വിപണിയിൽ മികച്ച വളർച്ച നേടാൻ ഒരുങ്ങുകയാണ്. കാർഷിക മേഖലയിലെ ഉണർവിന്റെ കരുത്തിൽ ഗ്രാമങ്ങളിൽ ഇരുചക്ര വാഹനങ്ങളുടെ വില്പന മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്.

ഹോണ്ട ക്യു സി1

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ആക്ടിവ ഇയുടെയും ക്യു.സി1ന്റെയും ബുക്കിംഗിന് തുടക്കമിട്ടാണ് പുതുവർഷത്തിലേക്ക് കടന്നത്. ന്യൂഡൽഹി, ബാംഗ്ളൂർ, മുംബയ് തുടങ്ങിയ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാണ് ക്യു.സി 1 ബുക്ക് ചെയ്യാൻ അവസരം. മികച്ച എൻജിനിയറിംഗ് വൈദഗ്ദ്ധ്യവും ഡിസൈനും രൂപഭംഗിയും സംയോജിക്കുന്നതാണ് ഹോണ്ട ക്യു സി1. ആയിരം രൂപ മുടക്കി ഈ മോഡൽ ബുക്ക് ചെയ്യാനാകും. അഞ്ച് വിവിധ നിറങ്ങളിലാണ് ഹോണ്ട ക്യു. സി1 വിപണിയിലെത്തുന്നത്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ ലഭിക്കുന്ന 1..5 കെ.ഡബ്‌ള്യു.എച്ച് ഫിക്‌സഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. എൺപത് ശതമാനം വരെ ചാർജ് നാലര മണിക്കൂറിൽ ചെയ്യാനാകും.

ഹോണ്ട ആക്‌ടിവ ഇ

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആക്ടിവ ഇ വാഹനം വിപണിയിൽ അവതരിപ്പിക്കുന്നത്. ഏഴ് ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ളേ, കണക്ടിവിറ്റിക്ക് അധിക സംവിധാനം എന്നിവ ഇതിലുണ്ടാകും.

പ്രതീക്ഷിക്കുന്ന വില

ഒരു ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെ

ബജാജ് പൾസർ ആർ.എസ് 200

ബജാജിന്റെ പൾസറിന്റെ പുതുക്കിയ മോഡലായ ആർ.എസ് 200 വിപണിയിൽ അവതരിപ്പിച്ചു. പഴയ ആർ.എസ് 200 പോലെ തന്നെ രൂപമുള്ള വാഹനത്തിന്റെ പ്രകടനത്തിലെ മികവാണ് കരുത്താകുന്നത്. സ്‌പ്ളിറ്റ് ബ്രാക്കറ്റ് രൂപത്തിലുള്ള സംയോജിതമായ എൽ.ഇ.ഡി ലൈറ്റുകളാണ് പ്രധാന മാറ്റം. 199 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. സ്മാർട്ട് ഫോൺ കണക്‌ടിവിറ്റി, 17 ഇഞ്ച് അലോയ് വീൽ എന്നിവ അധിക സൗകര്യങ്ങളാണ്.

വില 1,84,115 രൂപ (എക്സ് ഡെൽഹി ഷോറൂം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360