
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് 55 വയസ് കഴിഞ്ഞവർക്കായി സേവിംഗ്സ് അക്കൗണ്ടായ 'എസ്റ്റീം' അവതരിപ്പിച്ചു. മദ്ധ്യ വയസിലുള്ളവരോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ഇക്ബാൽ മനോജ് പറഞ്ഞു. കോംപ്ലിമെന്ററി ഇൻഷ്വറൻസ് കവറും എയർപോർട്ട് ലോഞ്ച് ആക്‌സസും എക്സ്ക്ളൂസീവ് ഡെബിറ്റ് കാർഡ് ഓഫറുകളും ഇതിലുണ്ട്.
ഇൻഷ്വറൻസ് പരിരക്ഷയിൽ സൗജന്യ വാർഷിക ആരോഗ്യ പരിശോധന, ഹോസ്പിറ്റൽ ക്യാഷ് സൗകര്യം, ഡോക്ടർ ഓൺ കാൾ സൗകര്യം എന്നിവ ഉൾപ്പെടുന്നു. ഇടപാടുകാർക്ക് മൂന്ന് മാസത്തിൽ രണ്ടു തവണ കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസിന് അർഹതയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |