
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഓഫീസ്, 'എസ് ഐ ബി ടവർ' ചെയർമാൻ വി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങൾ, മുൻകാല ഡയറക്ടർമാർ, മുൻ ജീവനക്കാർ, ഉപഭോക്താക്കൾ, ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബാങ്കിന്റെ 96ാം സ്ഥാപകദിനാഘോഷം നടന്നു. ശതാബ്ദിയിലേക്ക് അടുക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണ് കാക്കനാടുള്ള 'എസ്.ഐ.ബി ടവർ' എന്ന് ചെയർമാൻ വി.ജെ കുര്യൻ പറഞ്ഞു.
എല്ലാ ജീവനക്കാരെയും ഉൾക്കൊള്ളുന്ന തരത്തിൽ പുരോഗമനപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചും ഉപഭോക്തൃ സേവന പ്രവത്തനങ്ങളിലെ കാര്യക്ഷമത വർധിപ്പിച്ചും കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ബാങ്കിന്റെ ചുവടുവെയ്പ്പാണ് ഈ പുതിയ ഓഫീസ് തുറക്കുന്നതിലൂടെ യഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽഡിംഗിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവർക്കും, പ്രത്യേകിച്ച് മുൻ ചെയർമാൻ സലിം ഗംഗാധരനും അദ്ദേഹം നന്ദി പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി അദ്ധ്യക്ഷത വഹിച്ചു.
2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പന്ത്രണ്ട് നിലകളിലായാണ് 'എസ്. ഐ. ബി ടവർ' നിലകൊള്ളുന്നത്. 1200 ജീവനക്കാർക്കുള്ള വർക്ക് സ്പേസിന് പുറമെ മെഗാ കറൻസി ചെസ്ര്, ബ്രാഞ്ച് ഓഫീസ്, അനുബന്ധ ഓഫീസുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |