SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

വിജയീഭവ സംരംഭക മഹോത്സവം ഫെബ്രുവരി 27 ന്

vijayi

കൊച്ചി: കേരളത്തിലെ സംരംഭകരുടെ കൂട്ടായ്മയായ വിജയീഭവ ഒരുക്കുന്ന ബിസിനസ് സമ്മിറ്റ്, 'സംരംഭക മഹോത്സവം' ഫെബ്രുവരി 27 ന് നടക്കും. സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചിറ്റിലപ്പള്ളി സ്‌ക്വയറിൽ നടന്നു. ഫ്യൂച്ചർ ഈസ് നൗ എന്ന തീമിന് അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച സമ്മിറ്റിൽ 750 ലധികം സംരംഭകർ പങ്കെടുക്കും. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നയിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ വിജയീഭവ അലുംനി അസോസിയേഷന്റെ വാർഷിക ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമായാണ് ഈ ബിസിനസ് സമ്മിറ്റ് ഒരുങ്ങുന്നത്. കേരളത്തിലും പുറത്തും ബിസിനസ് വളർത്താനുള്ള വഴികൾ, ഡിജിറ്റൽ ലോകത്തെക്കുറിച്ചും മോഡേൺ റീടൈലിംഗിനെ പറ്റിയുമുള്ള സെഷനുകൾ, വ്യവസായ വിദഗ്ധരുമായുള്ള പാനൽ ചർച്ചകൾ, എ.ഐ. സാങ്കേതികവിദ്യയെ വിനിയോഗിക്കാവുന്ന വർക് ഷോപ്പുകൾ തുടങ്ങിയവ സമ്മിറ്റിൽ ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360