
കോഴിക്കോട്: ഇന്ത്യയിലെ പാദരക്ഷാ, ലെതർ വ്യവസായ മേഖലകളിൽ നിർമ്മാണക്ഷമതയും ഗുണമേന്മയും മത്സരക്ഷമതയും മെച്ചപ്പെടുത്തുവാൻ ഫോക്കസ് പ്രോഡക്ട് സ്‌കീം സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫുട്‌വെയർ ഇൻഡസ്ട്രീസ് (സിഫി) വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ 22 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. നാല് ലക്ഷം കോടിയുടെ വിറ്റുവരവും 1.1 ലക്ഷം കോടിയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു.
ഡിസൈൻ സംബന്ധമായ കഴിവുകളുടെ വികാസം ഉത്പ്പന്ന ഘടകങ്ങളുടെ നിർമ്മാണം, ഉയർന്ന ഗുണമേന്മയുള്ള ലെതർ-ഇതര പാദരക്ഷകൾക്കായുള്ള മെഷീനറി എന്നീമേഖലകൾ ശക്തമാക്കുന്നതിനൊപ്പം ലെതർ വ്യവസായത്തിന് പിന്തുണയേകാനും ഈ സ്‌കീം സഹായിക്കുമെന്ന്
സിഫി പ്രസിഡന്റും വാക്കറൂ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |