
കൊച്ചി: അറുപത് വർഷം പഴക്കമുള്ള ഇൻകം ടാക്സ് ആക്ടിന് പകരം പുതിയ ആദായ നികുതി ബിൽ അടുത്ത വാരം കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. ന്യായ വ്യവസ്ഥയുടെ അന്തസത്ത ഉൾകൊള്ളുന്ന ഐ.ടി ബില്ലിൽ വിശ്വാസം ആദ്യം, പരിശോധന പിന്നീടെന്ന നിലപാടാണ് സ്വീകരിക്കുകയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. നികുതിദായകർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിലും ലളിതവുമായാണ് നിയമങ്ങൾ ഇതിൽ തയ്യാറാക്കിയിട്ടുള്ളത്. തർക്കങ്ങൾ ഒഴിവാക്കി തെളിമയോടെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കാൻ പുതിയ നിയമം സഹായകരമാകുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദായ നികുതി നിയമങ്ങൾ ലഘൂകരിക്കാനും സുതാര്യത ഉറപ്പുവരുത്താനും നിരവധി നടപടികളെടുത്തിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |