
കൊച്ചി: കേന്ദ്രബഡ്‌ജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിക്കാനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകാനാകും കഴിയുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും.
ചെറുകിട ഇടത്തരം സംരംഭകർക്കും സ്റ്റാർട്ട്അപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ബഡ്‌ജറ്റ്. പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നു. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും. കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിർമ്മാണ മേഖലയിലയെ കൂടുതൽ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതൽ നിക്ഷേപമെത്തുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |