SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

ഇൻഷ്വറൻസിലെ വിദേശ നിക്ഷേപ പരിധി വർദ്ധന സ്വാഗതാർഹം

adeeb

അദീബ് അഹമ്മദ് ( എം.ഡി, ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്‌സ് )

കേന്ദ്ര ബഡ്ജറ്റിൽ ഇൻഷ്വറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണ്. വിദേശ മൂലധനം കൂടുതൽ ആകർഷിക്കാൻ തീരുമാനം സഹായിക്കും. മേഖലയിലെ നവീകരണത്തിന് കൂടുതൽ കരുത്തു പകരും.

റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള പണമയയ്ക്കാനുള്ള ടി.സി.എസ് ഇളവ് പരിധി ഏഴ് ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്താനുള്ള തീരുമാനം വിദേശത്തേക്ക് പണം അയയ്ക്കുന്ന വ്യക്തികൾക്ക് കൂടുതൽ ആശ്വാസകരമാകും. വിദ്യാഭ്യാസ വായ്പയിലൂടെ ധനസഹായം നൽകുമ്പോൾ അടയ്ക്കുന്ന തുകയിൽ നിന്ന് ടി.സി.എസ് നീക്കം ചെയ്യുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360