SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

സമ്പൂർണ വളർച്ചയ്ക്ക് വേറിട്ട വഴികൾ

bud-2025

1. ഇടത്തരക്കാർക്കും ശമ്പളക്കാർക്കും ആനുകൂല്യ പെരുമഴ

വിപണിയിൽ അധികമെത്തുന്നത് ഒരു ലക്ഷം കോടി രൂപയിലധികം. എഫ്.എം.സി.ജി, റിയൽ എസ്‌റ്റേറ്റ്, മ്യൂച്വൽ ഫണ്ടുകൾ, റീട്ടെയിൽ വ്യാപാരം തുടങ്ങിയ മേഖലകൾക്ക് ഉണർവ് സൃഷ്‌ടിക്കും

2, സാമ്പത്തിക ഉണർവിന്

കാർഷിക ഉത്പാദനം, ആഭ്യന്തര മാനുഫാക്ചറിംഗ്, തൊഴിൽ പരിശീലനം, കയറ്റുമതി പ്രോത്സാഹനം എന്നിവയ്ക്ക് ഉൗന്നൽ

3. നികുതി പരിഷ്‌കരണം

ആദായ നികുതി മേഖലയിൽ ലളിതവും സുതാര്യവുമായ സംവിധാനമൊരുക്കാൻ അടുത്ത ആഴ്ച ഡയറക്ട് ടാക്സ് കോഡ് അവതരിപ്പിക്കും. ടി.ഡി.എസ് നിരക്കുകൾ ‌‌ഏകീകരിക്കും

4. കസ്റ്റംസും വ്യാപാരവും

ഇറക്കുമതി തീരുവകൾ ഏകീകരിക്കും. സെസിന് മേൽ ഈടാക്കുന്ന സാമൂഹിക ക്ഷേമ സർച്ചാർജുകൾ ഒഴിവാക്കും

5. സാമ്പത്തിക പരിഷ്‌കരണം

ആഗോള മത്സരക്ഷമത ഉയർത്താനും വളർച്ചയ്ക്ക് വേഗം നൽകാനും ആറ് പ്രധാന മേഖലകളിൽ പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കും. ഉൗർജം, നഗര വികസനം, ധനകാര്യം, നികുതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും

6. പൊതുമേഖല നിലനിറുത്തും

പൊതുമേഖല കമ്പനികൾക്ക് ശക്തി പകർന്ന് സാമ്പത്തിക വളർച്ച ശക്തമാക്കും. സ്വകാര്യവൽക്കരണവും ഓഹരി വിറ്റഴിക്കലും മന്ദഗതിയിലാകും

7. പാദരക്ഷ വ്യവസായത്തിന് പരിഗണന

പാദരക്ഷ, ലെതർ വ്യവസായങ്ങൾക്കായി ഫോക്കസ് ഉത്പന്ന പദ്ധതി നടപ്പാക്കും. പുതിയ 22 ലക്ഷം തൊഴിൽ സൃഷ്‌ടിക്കാൻ ലക്ഷ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360