
കൊച്ചി: റോയൽ എൻഫീൽഡ് ഹണ്ടർ 350 അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്പനയുമായി ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിലെ (250cc-750cc) ആഗോള നേതൃസ്ഥാനത്തിലെത്തി. 2022 ആഗസ്റ്റിൽ അവതരിപ്പിച്ച ഹണ്ടർ ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷം സന്തുഷ്ടരായ ഉടമകളെ നേടി അതിവേഗം വളരുന്ന മോട്ടോർസൈക്കിൾ മോഡലുകളിലൊന്നായി. അർബൻ എക്സ്‌പ്‌ളോർമാർക്കും ന്യൂ-ഏജ് റൈഡർമാർക്കുമായി രൂപകല്പന ചെയ്ത ഹണ്ടർ 350, റോയൽ എൻഫീൽഡിന്റെ ഡി.എൻ.എയുമായി ചടുലതയും സ്റ്റൈലും വിനോദവും സമന്വയിപ്പിക്കുന്നു. അടിപൊളി സ്റ്റൈലിംഗ്, ഡൈനാമിക് പെർഫോമൻസ്, മോഡേൺ-റെട്രോ ചാം എന്നിവയാൽ ഇന്നത്തെ യുവ റൈഡർമാരുടെ ഇഷ്ടപ്പെട്ട വാഹനമാണിത്.
നഗരത്തിലെ കുറുക്കുവഴികൾക്കകത്തെ ഇടുങ്ങിയ സ്പോട്ടുകൾ നാവിഗേറ്റ് ചെയ്യുകയോ സിറ്റിക്കകത്തെ ഏറ്റവും മികച്ച ഇടങ്ങളിൽ ചുറ്റിക്കറങ്ങുകയോ അല്ലെങ്കിൽ ഓപ്പൺ റോഡുകളിലൂടെ സഞ്ചരിക്കുകയോ ചെയ്യുന്ന യുവ റൈഡർമാർ പൊടുന്നനെയുള്ള ചടുലതയ്ക്കും ആത്മവിശ്വാസത്തിനും ഹണ്ടർ 350 അനുയോജ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |