
ഗുർഗാവ്: ജി.എസ്.എം.എ ബോർഡ് ആക്ടിംഗ് ചെയർമാനായി ഭാരതി എയർടെൽ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപാൽ വിട്ടൽ നിയമിതനായി. ടെലഫോണിക്ക ചെയർമാനും മാനേജിംഗ് ഡയറക്ടർ ജോസ് മരിയ അൽവാരസ് രാജിവെച്ച ഒഴിവിലാണ് അദ്ദേഹം ചുമതലയേറ്റത്.
ആഗോള തലത്തിൽ ടെലി കമ്മ്യൂണിക്കേഷൻ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന 1100ലേറെ കമ്പനികളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ് ജി.എസ്.എം.എ ബോർഡ്. ടെലികോം സേവന ദാതാക്കൾക്ക് പുറമെ മൊബൈൽ ഹാൻഡ്സെറ്റ് , ടെലികാം ഉപകരണ നിർമ്മാതാക്കൾ, സോഫ്റ്റ്വെയർ കമ്പനികൾ, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവയെല്ലാം ബോർഡിന്റെ ഭാഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |