SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

ഐ.ബി.എ ടെക്‌നോളജി അവാർഡിൽ കേരള ഗ്രാമീൺ ബാങ്കിന് തിളക്കം

kgb

മലപ്പുറം: മുംബയിൽ നടന്ന 20-ാമത് ഐ.ബി.എ ബാങ്കിംഗ് ടെക്‌നോളജി അവാർഡിൽ ബാങ്കിംഗ് സാങ്കേതിക വിദ്യയിലെ മികവിന് കേരള ഗ്രാമീൺ ബാങ്ക് (കെ.ജി.ബി). മികച്ച ടെക്‌നോളജി ബാങ്കിനുള്ള അഞ്ച് അവാർഡുകൾ കരസ്ഥമാക്കി. ടെക്‌ടാലന്റ് ആൻഡ് ഓർഗനൈസേഷൻ, ഡിജിറ്റൽ വില്പന, പേയ്‌മെന്റുകൾ,​ ഫിൻടെക് ആൻഡ് ഡി.പി.ഐ അഡോപ്ഷൻ, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയ്ക്കാണ് അവാർഡുകൾ. ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ടി.റാബി ശങ്കറിൽ നിന്ന് കെ.ജി.ബി ചെയർപേഴ്സൺ വിമല വിജയഭാസ്‌കറും ടെക്‌നോളജി ടീമും ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.ബി.എ ചെയർമാൻ എം.വി. റാവു, ജൂറി തലവനും ഐ.ഐ.ടി ബോംബെയിലെ എമരിറ്റസ് പ്രൊഫസറുമായ ഡോ.ദീപക് ബിഫടക്, ഐ.ബി.എ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഗോപാൽ മുരളിഭഗത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360