
കൊച്ചി: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്. ഇ എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം ബംഗളൂരുവിൽ 24 മുതൽ 27 വരെ നടക്കും.
ഭാരത് ബയോടെക് ഇന്റർനാഷണലിന്റെ എക്‌സിക്യുട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എൽ 24ന് വൈകിട്ട് 5.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര വിശിഷ്ടാതിഥിയാകും. ഫോറം ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ, വൈസ് ചെയർമാൻ നിഷേഷ് ഷാ എന്നിവർ സംസാരിക്കും.
'സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയമെന്ന് എ.ഐ.എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകൾ മുതൽ വ്യാജപ്രചാരണങ്ങൾ വരെയുള്ള വിഷയങ്ങളിൽ നാലുദിവസവും ചർച്ചകൾ നടക്കും. സുഗന്ധവ്യഞ്ജന വ്യവസായത്തിൽ എ.ഐ പോലുള്ള നൂതനസാങ്കേതികവിദ്യകൾ വിഷയമാവുമെന്ന് ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |