
കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് സെക്യൂർഡ് ആൻഡ് റെഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ (എൻ.സി.ഡി) നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.
1000 രൂപ മുഖവിലയുള്ള എൻ.സി.ഡി വിപണിയിലെത്തി. കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് തുക വിനിയോഗിക്കും. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എൻസിഡികളാണ് ലഭ്യമായിട്ടുള്ളത്. ഫെബ്രുവരി 17 വരെ നിക്ഷേപിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |