
കൊച്ചി: ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ഓപ്പൺ എൻഡഡ് ഇക്വറ്റി പദ്ധതിയായ ഇൻവെസ്കൊ ബിസിനസ് സൈക്കിൾ ഫണ്ട് എൻ.എഫ്.ഒ ഫെബ്രുവരി 20 വരെ നടത്തും. ബിസിനസ് സൈക്കിൾ അധിഷ്ഠിത നിക്ഷേപ തന്ത്രങ്ങൾ പിന്തുടരുന്ന ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങളിലൂടെ ദീർഘകാല മൂലധന നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. നിഫ്റ്റി 500 ടി.അർ.ഐ ആണ് അടിസ്ഥാന സൂചിക. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. സി.ഐ.പി രീതിയിൽ 500 രൂപയാണ് കുറഞ്ഞ നിക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |