SignIn
Kerala Kaumudi Online
Saturday, 24 October 2026 5.55 PM IST

ഏഷ്യയിലെ 20 അതിസമ്പന്ന കുടുംബങ്ങളിൽ ആറ് ഇന്ത്യയ്ക്കാർ

ambani

കൊച്ചി: ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളുടെ പട്ടികയിൽ ആറ് ഇന്ത്യയ്ക്കാർ ഇടം പിടിച്ചു. ആഗോള ഏജൻസിയായ ബ്ളൂംബർഗ് തയ്യാറാക്കിയ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബമാണ് ഒന്നാമത്. 9050 കോടി ഡോളറാണ്(7.87 ലക്ഷം കോടി രൂപ) അംബാനി കുടുംബത്തിന്റെ ആസ്തി. 3,750 കോടി ഡോളറിന്റെ സംയുക്ത ആസ്തിയുമായി മിിസ്‌ത്രി കുടുംബം പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിലെ കാര്യമായ ഓഹരി പങ്കാളിത്തവും ഷപൂർജി പലോഞ്ജി ഗ്രൂപ്പിന്റെ നിയന്ത്രണവും മിസ്‌ത്രി കുടുംബത്തിനാണ്. സിമന്റ്, ഉൗർജം, കായിക മേഖലകളിൽ മികച്ച സാന്നിദ്ധ്യമുള്ള ഒ. പി ജിൻഡാൽ ഗ്രൂപ്പ് ഉടമകളായ ജിൻഡാൽ കുടുംബം 2,810 കോടി ഡോളറുമായി പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്. 2,300 കോടി ഡോളർ ആസ്തിയുമായി ബിർള കുടുംബം ഒൻപതാം സ്ഥാനത്തുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360