
കൊച്ചി: ഇന്ധന വില ഉയർന്ന തലത്തിൽ തുടരുന്നതും കമ്പനികൾ പുതിയ നവീന മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നതും ഇന്ത്യയിൽ വൈദ്യുത വാഹന വിപണിയിലെ വിൽപ്പനയിൽ വൻ മുന്നേറ്റം സൃഷ്‌ടിക്കുന്നു. ചാർജിംഗ് സംവിധാനങ്ങൾ വ്യാപകമായതും പരിസ്ഥിതി സൗഹ്യദ ഇന്ധനങ്ങളോട് ഉപഭോക്താക്കൾക്ക് പ്രിയമേറുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടാൻ സഹായിക്കുന്നുവെന്ന് ഡീലർമാർ പറയുന്നു. ഇതോടെ മുൻനിര കമ്പനികൾ ഉൾപ്പെടെ പുതിയ ഇ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ആവേശത്തോടെ രംഗത്തെത്തി. ഇതോടെ നടപ്പുവർഷം വൈദ്യുതി വാഹനങ്ങളുടെ വിൽപ്പനയിൽ നൂറ് ശതമാനത്തിലധികം വിൽപ്പന വളർച്ച നേടാനാകുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.
ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം 19.93 ശതമാനം ഉയർന്ന് 99,165 യൂണിറ്റുകളായി. എന്നാൽ മൊത്തം വിൽപ്പനയിൽ 2.4 ശതമാനം മാത്രം വിഹിതമാണ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ളത്.
മുൻനിരയിൽ ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യയിലെ വൈദ്യുതി വാഹന വിപണിയിൽ 62.01 ശതമാനം വിഹിതവുമായി ടാറ്റ മോട്ടോഴ്‌സാണ് മുൻനിരയിൽ. 2023ൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 72.68 ശതമാനമായിരുന്നു. ടിയാഗോ, ടിഗോർ, നെക്‌സോൺ,കർവ് എന്നിവയുടെ ഇലക്ട്രിക് വേർഷനുകളുമായാണ് ടാറ്റ മോട്ടോഴ്‌സ് വിപണിയിൽ മികച്ച മുന്നേറ്റം നേടിയത്. പുതുവർഷത്തിൽ ഇവയുടെ ഏറ്റവും മികച്ച മോഡലുകൾ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നത്.
വിപണി വികസിപ്പിച്ച് ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ
രാജ്യത്തെ വൈദ്യുതി വാഹന വിപണിയിൽ തുടർച്ചയായി വിഹിതം ഉയർത്തുകയാണ് ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ. കോമറ്റ്, വിൻഡ്‌സർ, ഇസഡ്.എസ് എന്നീ ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോറിന്റെ മോഡലുകൾ ഉപഭോക്താക്കളുടെ മനസ് കീഴടക്കുകയാണ്.
പുതിയ മോഡലുകൾ
മാരുതിയുടെ ഇലക്ട്രിക് കാറായ ഇ വിറ്റാര ഈ വർഷം വിപണിയിലെത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |