
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ (എച്ച്.എം.എസ്.ഐ) പുതിയ വാഹനമായ എൻ.എക്‌സ് 200 വിപണിയിലെത്തി. സാഹസികതയും ആവേശവുമുള്ള വൈവിദ്ധ്യം തേടുന്ന റൈഡർമാർക്കായാണ് എൻ.എക്‌സ് 200 നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്.എം.എസ്.ഐ റെഡ് വിംഗ്, ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്.
ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ആവേശകരമായ റൈഡ് നൽകുന്ന മോട്ടോർസൈക്കിളുകൾ ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുടെ സാക്ഷാത്കാരമാണ് എൻ.എക്‌സ് 200 എന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു,
എൻ.എക്‌സ് 200 റൈഡർമാർക്ക് ഓരോ യാത്രയിലും സമാനതകളില്ലാത്ത ആവേശം നിറഞ്ഞ സവാരി അനുഭവം ഉറപ്പാക്കുന്നുവെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു,
ആകർഷണങ്ങൾ
മസ്കുലർ ഫ്യൂവൽ ടാങ്ക്
സ്ട്രൈക്കിംഗ് ഗ്രാഫിക്സ്
കമാൻഡിംഗ് സ്റ്റാൻസ്
ഓൾ-എൽഇഡി ഹെഡ്ലാമ്പ്
ആകർഷകമായ എൽ.ഇ.ഡി വിങ്കറുകൾ
എക്‌സ് ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പ്
വില
1,68,499 രൂപ (എക്‌സ്-ഷോറൂം, ഡൽഹി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |