SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

ആഗോള കമ്പനികൾ ഉത്പന്നങ്ങൾ തേടി ഇന്ത്യയിലേക്ക്

aviation

ഘടകഭാഗങ്ങളുടെ ദൗർലഭ്യം ഇന്ത്യൻ കമ്പനികൾക്ക് അവസരമാകുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ആവശ്യത്തിന് ഘടക ഭാഗങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാൻ വൻകിട ആഗോള വ്യോമയാന കമ്പനികൾ താത്പര്യം പ്രകടിപ്പിക്കുന്നു. വ്യോമയാന രംഗത്തെ പ്രമുഖരായ എയർ ബസ്, കോളിൻസ് എയർസ്‌പേസ്, പ്രാറ്റ് ആൻഡ് ആൻഡ് വിറ്റ്‌നി, റോൾസ് റോയ്സ് എന്നിവയാണ് ഇന്ത്യയിൽ നിന്ന് വിമാന നിർമ്മാണത്തിനുള്ള കമ്പോണന്റ്സ് വാങ്ങാൻ രംഗത്തെത്തിയത്. ബംഗളൂരു ആസ്ഥാനമായ ഹൈകൽ ടെക്നോളജീസ്, ജെ.ജെ.ജി ഏറോ എന്നിവയ്ക്ക് മികച്ച വ്യാപാര അന്വേഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.

വിമാനങ്ങളുടെ ലാൻഡിംഗ് ഗിയർ, ചിറകുകൾ, ഇലക്ട്രിക്കൽ സ്വിച്ചുകൾ, മോഷൻ കൺട്രോൾ സിസ്‌റ്റംസ് എന്നിവ വാങ്ങുന്നതിനാണ് വൻകിട കമ്പനികൾ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയിലെ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വലിയ കമ്പനികൾ എയർബസിനും ബോയിംഗിനുമടക്കം വലിയ നിർമ്മാണ കരാറുകൾ നൽകിയതോടെ ആവശ്യത്തിന് ഘടകഭാഗങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360