
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾ നേരിടാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ ഫെബ്രുവരി 14ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 63,572 കോടി ഡോളറിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് വാരങ്ങളിലും നിലമെച്ചപ്പെടുത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരത്തിൽ കുറവുണ്ടാകുന്നത്. അവലോകന കാലയളവിൽ വിദേശ നാണയ ശേഖരത്തിൽ 254 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവുമാണ് വിദേശ നാണയ ശേഖരത്തിൽ സമ്മർദ്ദം ശക്തമാക്കുന്നത്.
പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിദേശ നാണയ വിപണിയിൽ ഇടപെട്ടതോടെ അവലോകന വാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 0.7 ശതമാനം നേട്ടമുണ്ടായിരുന്നു. ഒരവസരത്തിൽ റെക്കാഡ് താഴ്ചയായ 87.95 വരെ ഇടിഞ്ഞതിന് ശേഷമാണ് റിസർവ് ബാങ്കിന്റെ സഹായത്തിൽ രൂപ ശക്തമായി തിരിച്ചു കയറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |