SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

കേരളത്തിലെ പൈനാപ്പിൾ കപ്പലിൽ ഗൾഫ് വിപണിയിലേക്ക്

pinappil

മൂവാറ്റുപുഴ∙ ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗം പരീക്ഷണാടിസ്ഥാനത്തിൽ പൈനാപ്പിൾ കയറ്റി അയയ്ക്കുന്നു. വാഴക്കുളത്ത് നിന്ന് ഒമാനിലേക്കാണ് പൈനാപ്പിൾ കയറ്റി അയച്ചത്. നിലവിൽ വിമാന മാർഗമാണ് വാഴക്കുളം മാർക്കറ്റിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പൈനാപ്പിൾ അയയ്ക്കുന്നത്. ഒരു കിലോ പൈനാപ്പിളിന് 100 രൂപയ്ക്കടുത്താണ് വിമാനത്തിൽ പൈനാപ്പിൾ കയറ്റി അയയ്ക്കുമ്പോൾ ചെലവാകുന്നത്. കപ്പൽ മാർഗത്തിൽ ഇതിന്റെ ചെലവ് കിലോഗ്രാമിന് 20 രൂപയായി കുറയും. പരീക്ഷണം വിജയമായാൽ ഗൾഫിലേക്കുള്ള പൈനാപ്പിൾ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. പൈനാപ്പിൾ കർഷകർക്കും വ്യാപാരികൾക്കും വലിയ നേട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും.

എട്ടു ദിവസത്തിൽ ചരക്കെത്തും

കപ്പൽ മാർഗം പൈനാപ്പിൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കാൻ എട്ട് ദിവസമാണ് വേണ്ടത്. ഇതു മുന്നിൽ കണ്ടാണ് കയറ്റിമതിക്കുള്ള പൈനാപ്പിൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരേ വലിപ്പവും തൂക്കവുമുള്ള നിശ്ചിത ദിവസം പാകമായ പച്ച പൈനാപ്പിൾ പ്രത്യേക തയ്യാറാക്കിയ കാർട്ടണിൽ പായ്ക്ക് ചെയ്താണ് കണ്ടെയ്നറിൽ കപ്പലിൽ കയറ്റുക. വാഴക്കുളത്തു നിന്ന് മന്ന പൈനാപ്പിൾ ഏജൻസി എന്ന സ്ഥാപനമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏറെ ശ്രദ്ധയോടെ പൈനാപ്പിൾ വിളവെടുത്ത് കയറ്റി അയയ്ക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വാഴക്കുളം പൈനാപ്പിൾ കപ്പൽ മാർഗം അയച്ചിരുന്നെങ്കിലും വിജയമായില്ല. മുൻ വർഷങ്ങളിലെ പരാജയത്തിന്റെ കാരണങ്ങൾ മനസിലാക്കി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കപ്പലിൽ ചരക്ക് കയറ്റിഅയക്കുന്നതെന്ന് മന്ന പൈനാപ്പിൾ ഏജൻസി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360