
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ കൈലാഖിൽ നിന്നുള്ള ആദ്യ സബ്-4 മീറ്റർ എസ്.യു.വി അവതരിപ്പിച്ചതിന് പിന്നാലെ രൺവീർ സിംഗിനെ ബ്രാൻഡ് സൂപ്പർസ്റ്റാറായി പ്രഖ്യാപിച്ചു. സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാൻഡ് സൂപ്പർസ്റ്റാറായി രൺവീർ സിംഗിനെ പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഷംഡ് ഡയറക്ടർ പീറ്റർ ജനേബ പറഞ്ഞു. യൂറോപ്പിന് പുറത്ത് സ്കോഡയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ.
അടുത്ത വർഷം മുതൽ 100,000 കാറുകൾ വിൽക്കാനാണ് ലക്ഷ്യം.
ബ്രാൻഡ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുന്ന സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യ ബ്ലോക്ക്ബസ്റ്റർ ചിത്രം നാളെ പ്രീമിയർ ചെയ്യും. അതിൽ രൺവീർ സിംഗ് കൈലാഖിനൊപ്പം അഭിനയിക്കും. മാർച്ച് അവസാനം ഒരു ബ്രാൻഡ് കേന്ദ്രീകൃത ചിത്രം പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |