
കൊച്ചി: ഇന്റലിജന്റ് എസ്.യു.വിയായ വിൻഡ്‌സറിന്റെ 15,000 യൂണിറ്റുകൾ നിർമ്മിച്ച് എം.ജി മോട്ടോർ പുതിയ നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇ.വിയായ വിൻഡ്‌സറിന് പ്രതിദിനം 200 ബുക്കിംഗുകളാണ് ലഭിക്കുന്നത്.
വിപണിയിലെത്തിയ 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനമാണിതെന്ന് എം. ജി മോട്ടോർ അധികൃതർ പറയുന്നു.
എം.ജി വിൻഡ്‌സറിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തുഷ്ടരാണെന്നും 15,000 യൂണിറ്റെന്ന നാഴികക്കല്ല് മറികടക്കുവാൻ സഹായിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ബിജു ബാലേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |