SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

രണ്ടുകോടി ഇരുചക്ര വാഹന വിൽപ്പനയുമായി ഹോണ്ട

honda2

കൊച്ചി: ദക്ഷിണേന്ത്യയിൽ രണ്ടുകോടി ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കൈവരിച്ച ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ആക്ടിവ, ആക്ടിവ 125 എന്നിവ വാങ്ങുമ്പോൾ പ്രോസസിംഗ്, ഡോക്യുമെന്റേഷൻ ചാർജുകളില്ലെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, തമിഴ്നാട്, കർണാടക, തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുമായി ഹോണ്ടയുടെ സുദൃഢമായ ബന്ധത്തിന്റെ പ്രതീകമാണിത്.

സ്‌കൂട്ടർ വിഭാഗത്തിൽ ആക്ടിവ, ആക്ടിവ 125, മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഷൈൻ 125, യൂണികോൺ, എസ്.പി 125 എന്നിവ എന്നിവയ്ക്കാണ് ഏറ്റവുധികം വില്പന ലഭിക്കുന്നത്.

സ്‌കൂട്ടർ നിരയിൽ 110 സിസി, 125 സിസി പതിപ്പുകളിൽ ഡിയോ എന്നിവയാണ് മറ്റു വാഹനങ്ങൾ. മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഒൻപത് മോഡലുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, HONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360