
കൊച്ചി: വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് കൊച്ചി വൈറ്റിലയിൽ ഗോൾഡ് സർവീസ് സെന്റർ തുറന്നു. തിരുവനന്തപുരത്തിന് ശേഷം കേരളത്തിലെ രണ്ടാമത്തെ ഏഥർ ഗോൾഡ് സർവീസ് സെന്ററാണിത്.
ആധുനിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്. സർവീസുകൾക്ക് ജോബ് കാർഡ് ട്രാക്കിംഗ് സിസ്റ്റവും ഇൻസ്പെക്ഷൻ ബേയും ഒരുക്കിയിട്ടുണ്ട്. 60 മിനിറ്റിനുള്ളിൽ പതിവ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന എക്‌സ്‌പ്രസ്കെയർ സേവനവും ലഭ്യമാണെന്ന് ഏഥർ എനർജി ലിമിറ്റഡിലെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിംഗ് ഫോകെല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |