SignIn
Kerala Kaumudi Online
Friday, 23 October 2026 10.44 AM IST

കൈഗർ, ട്രൈബർ പുതിയ പതിപ്പുകൾ നിരത്തിൽ

kiger

കൊച്ചി: റെനോ ഗ്രൂപ്പിന്റ ഉപസ്ഥാപനമായ റെനോ ഇന്ത്യ കൈഗറിന്റെയും ട്രൈബറിന്റെയും നവീന പതിപ്പുകൾ പുറത്തിറക്കി. അപ്‌ഗ്രേഡ് ചെയ്ത‌ രണ്ട് മോഡലുകളിലും ആകർഷണീയതയും ഡ്രൈവ് അനുഭവവും പ്രകടനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെയും വിപണിയുടെയും പ്രതികരണങ്ങൾ അടിസ്ഥാനമാക്കി കൈഗറിലും ട്രൈബറിലും നാല് പവർ വിൻഡോകളും റിമോട്ട് സെൻട്രൽ ലോക്കിംഗും ഒരുക്കി. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ വ്യൂ ക്യാമറ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ചേർത്തിട്ടുണ്ട്.

ഉപഭോക്തൃ കേന്ദ്രീകൃത പ്രഖ്യാപനങ്ങളോടെ റെനോ ഇന്ത്യ 2025ലാണ് ആരംഭിച്ചത്. ഈവർഷം ആദ്യം പുതിയ ഉപഭോക്താക്കൾക്ക് മൂന്നുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്റിക്ക് തുടക്കമിട്ടു.. ഏഴുവർഷത്തെ അധികവാറന്റി, പരിമിതിയില്ലാത്ത കിലോമീറ്റർ കവറേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വില

കൈഗർ ആർ.എക്‌സ്.ടി (ഒ) വേരിയന്റ് : 9,99,995 രൂപ

പ്രത്യേകതകൾ

ആധുനിക ഡിസൈൻ

മികച്ച സാങ്കേതികവിദ്യട

ഡ്രൈവിംഗ് ആസ്വാദനം

പുതുക്കിയ റെനോ നിര ആകർഷണീയത ശക്തിപ്പെടുത്തുന്നതും സ്റ്റൈലിലും സുഖസൗകര്യങ്ങളിലും ആധുനിക സവിശേഷതകൾ ഉറപ്പുവരുത്തുന്നതാണ്

എം. വെങ്കട്ട്‌റാം

കൺട്രി സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടർ

റെനോ ഇന്ത്യ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RENO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360