SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

ടി.വി.എസ് റോണിൻ വിപണിയിൽ

tvs-ronin

കൊച്ചി: മുൻനിര ഇരുചക്ര, മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി ടി.വി.എസ് റോണിൻ 2025 എഡിഷൻ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേൺ-റെട്രോ മോട്ടോർ സൈക്കിളാണിത്. ഗ്ലേസിയർ സിൽവർ, ചാർക്കോൾ എംബർ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടി.വി.എസ് റോണിൻ എത്തുന്നത്. ആകർഷകമായ പുതിയ നിറങ്ങൾക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റിൽ ഡ്യുവൽ ചാനൽ എ.ബി.എസുമുണ്ട്.

കരുത്ത്
225.9 സി.സി എഞ്ചിനാണ് കരുത്ത്. ഇത് 7,750 ആർ.പി.എമ്മിൽ 20.4 പി.എസും 3,750 ആർ.പി.എമ്മിൽ 19.93 എൻ.എം ടോർക്കും നൽകും. സുഗമമായ ലോ-സ്പീഡ് റൈഡിംഗിന് ഗ്ലൈഡ് ത്രൂ ടെക്നോളജി, അനായാസമായ ഗിയർ ഷിഫ്റ്റുകൾക്കായി അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവയും മികച്ച ഹാൻഡിലിംഗിംഗിനായി അപ്സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

വില

1.59 ലക്ഷം രൂപ മുതൽ

ടി.വി.എസ് റോണിൻ മോഡേൺ- റെട്രോ മോട്ടോർ സൈക്കിളിംഗിനെ പുനർനിർവചിക്കുകയും റൈഡർമാരെ ആത്മവിശ്വാസത്തോടെ പുതിയ പാതകൾ പര്യവേക്ഷണത്തിന് പ്രാപ്തരാക്കുകയും ചെയ്തു

വിമൽ സംബ്ലി

പ്രീമിയം ബിസിനസ് മേധാവി

ടി.വി.എസ് മോട്ടോർ കമ്പനി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360