
കൊച്ചി: ആഡംബരത്തിന്റെയും കരുത്തിന്റെയും പ്രതിരൂപമായ ടാറ്റ സഫാരിയുടെ 27ാം വാർഷികം ആഘോഷിക്കാൻ സ്‌റ്റെൽത്ത് ലിമിറ്റഡ് എഡിഷൻ മോഡൽ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കും.
സ്ലീക്, മോണോടോൺ ഫിനിഷുകളുള്ള പ്രത്യേക പതിപ്പിന്റെ ബുക്കിംഗ് ഓൺലൈനിലും ടാറ്റയുടെ ഡീലർഷിപ്പുകളിലും ആരംഭിച്ചു. അത്യാധുനിക സാങ്കേതികവിദ്യയും കരുത്തും സംയോജിപ്പിക്കുന്ന മാറ്റ് ബ്ലാക്ക് ഫിനിഷ് വാഹനത്തിന്റെ പ്രധാന ആകർഷണമാണ്.
സ്റ്റെൽത്ത് മാറ്റ് ബ്ലാക്ക് ഫിനിഷിന്റെ 2,700 യൂണിറ്റുകൾ ലഭ്യമാകും.
ബ്ലാക്ക് ഫിനിഷ്, ആർ19 ബ്ലാക്ക് അലോയ് വീൽസ്, സ്റ്റെൽത്ത് മസ്‌കറ്റ് എന്നിവ വാഹനത്തിന്റെ കരുത്തും സാന്നിധ്യവും വർദ്ധിപ്പിക്കുന്നു. അകത്ത്, കാർബൺനോയർ തീമിൽ വായുസഞ്ചാരമുള്ള ആദ്യ, രണ്ടാം വരി സീറ്റുകൾ വോയ്‌സ് അസിസ്റ്റഡ് ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.
പ്രത്യേകതകൾ
31.24 സെന്റീമീറ്റർ ഹാർമാൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
ആർക്കേഡ് ആപ് സ്റ്റോർ
റിമോട്ട് കണക്ടിനായി അലക്‌സ ഹോം 2 കാർ
നാവിഗേഷനായി ഇൻബിൽറ്റ് മാപ്പ് മൈ ഇന്ത്യ
26.03 സെന്റീമീറ്റർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
ഹാർമാൻ ഓഡിയോവർഎക്‌സ്
സ്ലൈഡിംഗ് ആംറെസ്റ്റ്
സ്‌പ്രിംഗ്‌ളർ നോസൽ
ആരാധകരെയും വാഹനപ്രേമികളെയും കൊതിപ്പിക്കുന്ന മോഡലാണിത്
വിവേക് ശ്രീവത്സ
ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്
വില (ഡൽഹി)
ഹാരിയർ സ്റ്റെൽത്ത്
25.09 ലക്ഷം രൂപ
സഫാരി സ്റ്റെൽത്ത്
25.74 ലക്ഷം രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |