SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

വിഘടിത നീക്കം നടത്തിയവരെ പുറത്താക്കിയെന്ന് ബി. ഗോവിന്ദൻ

govindan

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ ഇരുഗ്രൂപ്പുകളും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനു ശേഷം വിഘടിത നീക്കം നടത്തിയ ഐമുഹാജി, എസ്. അബ്ദുൽ നാസർ, കൊടുവള്ളി സുരേന്ദ്രൻ. കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് സംഘടനയുടെ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദൻ അറിയിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ പേരും. ലോഗോയും ഉപയോഗിക്കുവാനുള്ള അധികാരം ജസ്റ്റിൻ പാലത്ര ഗ്രൂപ്പിന് അനുവദിച്ചതോടെ ഔദ്യോഗിക സ്ഥാനങ്ങളുടെ വീതം വെക്കലിൽ തൃപ്തരാകാത്തവരാണ് ഐമു ഹാജിയെ പ്രസിഡന്റായി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

80 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സംഘടനയിൽ ബദൽ പ്രവർത്തനം നടത്തിയാൽ നിയമപരമായി നേരിടുമെന്ന് പ്രസിഡന്റ് ജസ്റ്റിൻ പാലത്ര , ജനറൽ സെക്രട്ടറി കെ.എ. ജലീൽ എന്നിവർ പറഞ്ഞു.

സ്വർണത്തിന് ഇന്ത്യയിലൊട്ടാകെ ഒരൊറ്റ നിരക്ക് കൊണ്ടുവരുമെന്നും വിഘടിത ഗ്രൂപ്പിന്റെ വില വ്യാപാരികൾ തള്ളികളഞ്ഞെന്നും ട്രഷറർ ബിന്ദു മാധവ്, വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര എന്നിവർ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360