SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

കെ.വൈ.സി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്

pnb

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) മാർഗനിർദ്ദേശങ്ങൾ പാലിച്ച് കെ.വൈ.സി വിവരങ്ങൾ മാർച്ച് 26ന് മുൻപ് പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് നിർദേശം നൽകി. ഡിസംബർ 31 വരെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്കാണ്ബാധകം. ഐഡന്റിറ്റി പ്രൂഫ്, മേൽവിലാസ തെളിവ്, സമീപകാല ഫോട്ടോ, പാൻ/ഫോം 60, വരുമാന തെളിവ്, മൊബൈൽ നമ്പർ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും ബാങ്കിന്റെ ശാഖകളിൽ നൽകി അക്കൗണ്ട് പുതുക്കാം. നിശ്ചിത സമയത്തിനുള്ളിൽ കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360