
കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയിലെ യു.പി.ഐ ഇടപാടുകളുടെ മൂല്യത്തിലും എണ്ണത്തിലും കുറവുണ്ടായി. യു.പി.ഐ ഇടപാടുകൾ മുൻമാസത്തേക്കാൾ അഞ്ച് ശതമാനം ഇടിവോടെ 1,611 കോടിയായി. ഇടപാടുകളുടെ മൂല്യം 6.5 ശതമാനം കുറഞ്ഞ് 21.48 ലക്ഷം കോടി രൂപയിലെത്തി. ജനുവരിയിൽ 23.48 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകളാണ് നടന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് മുൻവർഷം ഇതേകാലയളവിനേക്കാൾ ഇടപാടുകളിൽ 33 ശതമാനവും മൂല്യത്തിൽ ഇരുപത് ശതമാനവും വർദ്ധനയുണ്ട്. ഫെബ്രുവരിയിൽ 28 ദിവസങ്ങൾ മാത്രമുള്ളതിനാലാണ് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും കുറവുണ്ടായതെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |