
കൊച്ചി: രക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിംഗ് കിറ്റ് (ലാറ്റക്സ് റീജന്റ് ) നിർമ്മാണ സാങ്കേതികവിദ്യ കൈമാറുന്നതിന് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും ജപ്പാനിലെ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസും(എം.ബി.എൽ) ധാരണയിലെത്തി.
പൂർണമായും ഇറക്കുമതി ചെയ്തിരുന്ന ടെസ്റ്റിംഗ് കിറ്റാണ് ഇന്ത്യയിൽ നിർമ്മിക്കുകയെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ടെക്നിക്കൽ ആർ. ആൻഡ് ഡി ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, ചീഫ് ടെക്നിക്കൽ ഓഫീസർ ഭാസ്ക്കർ മല്ലടി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിമൽ ബി.കെ, എം.ബി.എൽ സി.ഇ.ഒ ഹിരോക്കി ഇറ്റോ, കോർപ്പറേറ്റ് ഓഫീസർ യുത ഇറ്റോ, അഗാപ്പെ ഡയറക്ടർ മീന തോമസ്, സി.ഒ.ഒപോൾ എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |