
ചെന്നൈ: ഇരുപതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ ഡോ. വി. വി. ബാഷിക്ക് ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് കാർഡിയോ വാസ്‌കുലർ തൊറാസിക് സർജൻസിന്റെ (ഐ.എ.സി.ടി.എസ്.) ബഹുമതി ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.
45 വർഷത്തെ പ്രവർത്തന മികവുള്ള ഡോ. ബാഷി ഹൃദയത്തിന്റെ മഹാധമനി വീക്കം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചതാണ്. അദ്ധ്യാപകർക്കും സഹപ്രവർത്തകർക്കും തന്നിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് രോഗികൾക്കുമുള്ള അംഗീകാരമാണിതെന്ന് ഡോ. ബാഷി പറഞ്ഞു. കാലടി വെള്ളായിക്കോടത്ത് കുടുംബാംഗമായ ഡോ. ബാഷി പ്രശസ്ത ഭിഷഗ്വരൻ ഡോ. സി. കെ. രാമചന്ദ്രന്റെ മരുമകനാണ്. വെല്ലൂർ സി.എം.സി.യിലും എം.ജി.ആർ. മെഡിക്കൽ സർവകലാശാലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ചെന്നൈ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടറും സീനിയർ കൺസൾട്ടന്റുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |