
കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സി.ഐ.ഐ) 2025-26 വർഷത്തേക്കുള്ള സംസ്ഥാന കൗൺസിൽ ചെയർപേഴ്‌സണായി ഫെഡറൽ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാര്യരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു.
സി.ഐ.ഐ ഇന്ത്യൻ വിമെൻ നെറ്റ്‌വർക്കിന്റെ (ഐ.ഡബ്ല്യു.എൻ) സംസ്ഥാന, ദക്ഷിണേന്ത്യൻ തലങ്ങളിൽ ശാലിനി വാരിയർ പ്രവർത്തിച്ചിട്ടുണ്ട്. 2020 ജനുവരി മുതൽ ഫെഡറൽ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്. 2015ൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായാണ് ബാങ്കിൽ ചേർന്നത്.
മൈക്രോസെല്ലുലാർ പി.വി.സി, എയർഇൻജെക്‌റ്റഡ് പി.വി.സി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് വി.കെ.സി. റസാഖാണ് തുടക്കമിട്ടത്. ഇന്ത്യയിലെ ആദ്യത്തെ പി.യു. പാദരക്ഷ പുറത്തിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |