SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.16 AM IST

'ജ്യുവൽ ഒഫ് ജോയ്' ദുബായിൽ തുറന്നു

joy

ദുബായ്: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ജുവലറി ഷോറൂമായ ‘ജ്യുവൽ ഒഫ് ജോയ്’ ദുബായ് ഗോൾഡ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ഉദ്ഘാടനം നിർവഹിച്ചു. 25,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ ഷോറൂമിൽ പരമ്പരാഗത സ്വർണാഭരണങ്ങൾ, വിവാഹാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അപൂർവ രത്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമുണ്ട്.

ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി ‘റോയൽ ബാംഗിൾ വോക്ക്’ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ഇഷ്ടാനുസരണം രൂപകൽപ്പന ചെയ്യാനുള്ള സ്റ്റുഡിയോ, സ്വകാര്യതയോടെയുള്ള ഷോപ്പിംഗിനായി വി.ഐ.പി ലോഞ്ച്, കുട്ടികൾക്കുള്ള കളിസ്ഥലം, ആഭരണങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വിഭാഗം എന്നിവയും ഒരുക്കിയിട്ടുണ്ട്.

യു.എ.ഇയിലെ നാല് പതിറ്റാണ്ടിനടുത്തുള്ള പ്രവർത്തനങ്ങൾക്കിടയിലെ പ്രധാന നാഴികക്കല്ലാണ് പുതിയ ഷോറൂമെന്ന് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് മികച്ച സേവനങ്ങൾ ഒരുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജ്യൂവൽ ഒഫ് ജോയ് എന്ന് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360