
എണ്ണവിലയിലെ കുതിപ്പ് വെല്ലുവിളി
കൊച്ചി: ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 108 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ അടിതെറ്റി. സെൻസെക്‌സ് 876.37 പോയിന്റ് കുറഞ്ഞ് 73,852.90ലും നിഫ്‌റ്റി 257.2 പോയിന്റ് ഇടിഞ്ഞ് 22,888.95ലും അവസാനിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ബാങ്കുകളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വില ഇന്നലെ രണ്ട് ശതമാനം ഇടിഞ്ഞു. അറ്റ പലിശ മാർജിനിൽ ബാങ്കുകൾ നേരിടുന്ന സമ്മർദ്ദമാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിച്ചത്. ഏഷ്യയിലെ പ്രധാന ഓഹരി വിപണികളെല്ലാം ഇന്നലെ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 108 ഡോളറിന് മുകളിൽ തുടരുന്നതിനാൽ കമ്പനികളുടെ ലാഭക്ഷമത കുറയുമെന്ന വിലയിരുത്തലും തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമാകുന്നതും പ്രധാന വെല്ലുവിളിയാണ്.
ജനാ ബാങ്കിനെ വാങ്ങാനില്ലെന്ന് ഫെഡറൽ ബാങ്ക്
ജനാ സ്മോൾ ഫിനാൻസ് ബാങ്കിനെ വാങ്ങാൻ പദ്ധതിയില്ലെന്ന് ഫെഡറൽ ബാങ്ക് വ്യക്തമാക്കി. ഇതോടെ ജനാ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി വില ഇന്നലെ 13 ശതമാനം ഇടിഞ്ഞു.
മുഹൂർത്ത വ്യാപാരം നവംബർ എട്ടിന്
ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂർത്ത വ്യാപാരം നവംബർ എട്ടിന് ഉച്ചയ്ക്ക് 2.20 മുതൽ 3.30 വരെ നടത്താൻ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി.എസ്.ഇ) തീരുമാനിച്ചു. ഞായറാഴ്ചയാണ് ഇത്തവണ ദീപാവലി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി നിക്ഷേപകർ പങ്കെടുക്കുന്ന മുഹൂർത്ത വ്യാപാരം പുതിയ സംവത് വർഷത്തിന്റെ തുടക്കവും കുറിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |