SignIn
Kerala Kaumudi Online
Thursday, 22 October 2026 1.15 PM IST

ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം കുതിച്ചുയരുന്നു

high-networth-individuals

ആഗോള പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യ

കൊച്ചി: ആഗോള അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. മൊത്തം 85,698 അതിസമ്പന്നരുമായി അമേരിക്ക, ചൈന, ജപ്പാൻ എന്നിവർക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ. കൺസൾട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് തയ്യാറാക്കിയ പത്ത് ലക്ഷം ഡോളറിലധികം വ്യക്തിഗത ആസ്തിയുള്ളവരുടെ ഗ്ളോബൽ വെൽത്ത് റിപ്പോർട്ടിലാണ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചത്. മുൻവർഷത്തേക്കാൾ 4.4 ശതമാനം വർദ്ധനയാണ് അതിസമ്പന്നരുടെ എണ്ണത്തിലുണ്ടായത്.

വ്യക്തിഗത ആസ്‌തിയിൽ മുൻനിരയിലുള്ളവരിൽ 40 ശതമാനവും അമേരിക്കയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികയിൽ ഇരുപത് ശതമാനം പേർ മാത്രമാണ് ചൈനയിൽ നിന്നുള്ളത്. ജപ്പാൻകാരുടെ പങ്കാളിത്തം കേവലം അഞ്ച് ശതമാനമാണ്. സ്‌റ്റാർട്ടപ്പുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനയും ഓഹരി വിപണിയിലെ കുതിപ്പുമാണ് ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം കൂട്ടുന്നത്.

ശതകോടീശ്വരന്മാരും കൂടുന്നു

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനയാണുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ശതകോടീശ്വരന്മാരുടെ എണ്ണം 12 ശതമാനം ഉയർന്ന് 191ൽ എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360