
കൊച്ചി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മികച്ച പ്രകടനത്തിലൂടെ ഭാവിയിലെ ആഗോള സൊലൂഷൻസ് കേന്ദ്രമായി മാറാൻ പതഞ്ജലി യൂണിവേഴ്സിറ്റിക്ക് കഴിയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പതഞ്ജലി യൂണിവേഴ്സിറ്റിയുടെ വാർഷിക ആഘോഷമായ 'അഭ്യൂദയ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പാരമ്പര്യ അറിവുകൾ ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കാണ് യൂണിവേഴ്സിറ്റി വഹിക്കുന്നത്. യോഗയും ആയുർവേദവും ജനകീയമാക്കുന്നതിൽ പതഞ്ജലി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും മികച്ച സംഭാവന നൽകുന്നുവെന്നും ധർമ്മേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
പതഞ്ജലി യൂണിവേഴ്സിറ്റി ചാൻസലർ ബാബ രാംദേവും വൈസ് ചാൻസലർ ആചാര്യ ബാലകൃഷ്ണയും ചേർന്ന് ധർമ്മേന്ദ്ര പ്രധാന് ബഹുമതി പത്രം സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |