
കൊച്ചി: ഇൻഷ്വറൻസ് രംഗത്തെ പ്രമുഖരായ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷ്വറൻസിന്റെ ആദ്യവനിതാ ശാഖയായ 'ശക്തി' കൊച്ചിയിൽ ആരംഭിച്ചു. എം.ജി. റോഡിലെ പുളിക്കൽ എസ്റ്റേറ്റിലെ ശാഖ ഫ്യൂച്ചർ ജനറാലി എം.ഡിയും സി.ഇ.ഒയുമായ അനൂപ് റാവു നിർവഹിച്ചു. മാനേജർ ഗീതയുടെ നേതൃത്വത്തിൽ 12 വനിതകളാണ് ശാഖയിൽ പ്രവർത്തിക്കുന്നത്.
ചീഫ് മാർക്കറ്റിംഗ്, കസ്റ്റമർ ആൻഡ് ഇംപാക്ട് ഓഫീസർ രുചിക വർമ്മ, ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ രാമിത്ത് ഗോയൽ, ചീഫ് പീപ്പിൾ ആൻഡ് ഓർഗനൈസേഷൻ ഓഫീസർ അക്ഷയ് കശ്യപ്, ചീഫ് ഇന്റേണൽ ഓഡിറ്റ് ഓഫീസർ റിതു സേത്തി, ജനറൽ കൗൺസിൽ, കമ്പനി സെക്രട്ടറി ആശിഷ് ലഖ്താകിയ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |