
കോഴിക്കോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ തൃശൂരിൽ ദേശീയ ജുവലറി കോൺക്ലേവ് നടക്കുമെന്ന് ചെയർമാൻ കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ സ്വർണവ്യാപാരം, സ്വർണാഭരണ കയറ്റുമതി, ഇറക്കുമതി എന്നിവയും ട്രംപ് അധികാരമേറ്റതിനുശേഷമുള്ള താരിഫ് റേറ്റുകളു ടെ വ്യത്യാസവും ചർച്ചയാകും. ദേശീയതലത്തിൽ ഏകീകൃത സ്വർണവില സംബന്ധിച്ച് തുടർചർച്ചകളും ഉണ്ടാകും. ദേശീയ സംഘടനകൾ അടക്കം 14 അസോസിയേഷനുകൾ ചർച്ചയിൽ പങ്കെടുക്കും.
ഓൾ ഇന്ത്യ ജം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ, ജം ആൻഡ് ജുവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എന്നീ സംഘടനകളു ടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും നൽകും. സമ്മേളനം ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും. അഡ്വൈസറി കമ്മി റ്റി ചെയർമാൻ കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, ജി.ജെ.സി ചെയർമാൻ രാജേഷ് റോക്ക്, വൈസ് ചെയർമാൻ അവിനാശ് ഗുപ്‌ത. ജി.ജെ.ഇ.പി സി സൗത്ത് റീജിയണൽ ചെയർമാൻ മഹേന്ദ്ര തായൽ. ജം ആൻഡ് ജുവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ദേശീയ ഗോൾഡ് പാനൽ കൺവീനർ എമറാൾഡ് ശ്രീനിവാസൻ, ജയന്തിലാൽ ചെല്ലാനി, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലൂക്ക, റാഫി ആൻറണി തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. ആക്ടിംഗ് പ്രസിഡൻറ് അയമു ഹാജി, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, സെക്രട്ടറിമാരായ എൻ. അരുൺ മല്ലർ. എം.സി. ദിനേശൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |