SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

വ്യാപാര യുദ്ധ ആശങ്കയിൽ തകർന്ന് ​അ​മേ​രി​ക്ക​ൻ​ ​​വി​പ​ണി

american-market

കൊച്ചി: സാമ്പത്തിക മേഖലയിലെ ആശങ്കകൾ ശക്തമായതോടെ അമേരിക്കൻ ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. വാൾസ്‌ട്രീറ്റിലെ പ്രമുഖ സൂചികയായ നാസ്‌ദാക്ക് മൂന്ന് ശതമാനം ഇടിവോടെ ആറു മാസത്തിനിടെയിലെ കുറഞ്ഞ തലത്തിലെത്തി. അമേരിക്കയുടെ വ്യാപാര യുദ്ധത്തിന് തിരിച്ചടിയായി ചൈനയും യൂറോപ്പും മറ്റ് പ്രമുഖ രാജ്യങ്ങളും ഇറക്കുമതി തീരുവ ഉയർത്താൻ തുടങ്ങിയതോടെ ലോകമൊട്ടാകെ സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഡിസംബറിൽ റെക്കാഡ് ഉയരത്തിലെത്തിയതിന് ശേഷം നാസ്‌ദാക്കിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ അവറേജ്, എസ് ആൻഡ് പി എന്നിവയും വൻ തകർച്ച നേരിട്ടു.

ലോകത്തിലെ മുൻനിര കമ്പനികളുടെയെല്ലാം ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഓഹരി വിലയിൽ 8.5 ശതമാനം തകർച്ചയുണ്ടായി. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം അമേരിക്കയിൽ നാണയപ്പെരുപ്പം ഗണ്യമായി കൂടാൻ ഇടയാുക്കമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഇന്ന് ഇന്ത്യൻ ഓഹരി വിപണിയും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360