
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ആസ്തിയിൽ 2.35 ശതമാനം ഇടിവുണ്ടാകുമെന്ന വെളിപ്പെടുത്തൽ ധന വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നു. ആഭ്യന്തര പരിശോധനയിലാണ് ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ ക്രമക്കേട് കണ്ടെത്തിയതെന്ന് ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതത്തിലും ലാഭക്ഷമതയിലും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ബാങ്ക് നിക്ഷേപകർക്ക് ഉറപ്പ് നൽകി. കണക്കുകൾ പുന: പരിശോധിക്കാനായി ബാഹ്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് വക്താവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |